ത്രിദിന പരിശീലന പരിപാടിക്ക് തുടക്കം
മാവൂർ:
സാന്ത്വന വയോജന പരിചരണ പദ്ധതിയുടെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തും ചെറൂപ്പ ഹെൽത്ത് യൂനിറ്റും സംയുക്തമായി സന്നദ്ധ പ്രവർത്തകർക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. ഖാദർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യ പ്രകാശ്, മെമ്പർ പുലപ്പടി ഉമ്മർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രജിത്ത് സ്വാഗതവും പാലിയേറ്റീവ് നഴ്സ് ഒ.എം. ഷമീറ നന്ദിയും പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. എം. വിജയൻ, ജില്ല എൻ.എച്ച്.എം കോഓഡിനേറ്റർ കെ. ഹരിദാസ് എന്നിവർ ക്ലാസെടുത്തു.