Peruvayal News

Peruvayal News

മുജാഹിദ് സംസ്ഥാന സമ്മേളനംകെ.എൻ.എം മാങ്കാവ് മണ്ഡലം പ്രചാരണോദ്ഘാടനം ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

മുജാഹിദ് സംസ്ഥാന സമ്മേളനം
കെ.എൻ.എം മാങ്കാവ് മണ്ഡലം പ്രചാരണോദ്ഘാടനം ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

മന്ത്രവാദ കേന്ദ്രങ്ങൾ അടച്ച് പൂട്ടണം.
ഡോ.ഹുസൈൻ മടവൂർ

മാങ്കാവ്: ക്രൂരമായ നരബലിക്ക് പോലും കാരണമാവുന്ന ആഭിചാര, മന്ത്രവാദ കേന്ദ്രങ്ങൾ അടച്ച് പൂട്ടുകയും അത്തരം ക്ഷുദ്രക്രിയകൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ അവസാന വാരം നടക്കുന്ന
സംസ്ഥാന മുജാഹിദ് സമ്മേളനത്തിൻ്റെ  മാങ്കാവ് മണ്ഡലം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രവാദം, കൂടോത്രം, ആഭിചാരം തുടങ്ങിയവ ഒരു മതത്തിൻ്റെയും ഭാഗമല്ല.
അത്തരം പ്രവർത്തനങ്ങൾ ചൂഷണവും തട്ടിപ്പുമാണ്. നവോത്ഥാന കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണിത്.
സർക്കാരിൻ്റെ പരിഗണനയിലുള്ള അന്ധവിശ്വാസ നിർമ്മാർജന നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം.
സിദ്ധന്മാരും ദിവ്യന്മാരും ആൾദൈവങ്ങളും മതത്തിൻ്റെ മറവിൽ രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കണം.
ആത്മീയ ചൂഷകൻ മാർക്കെതിരെ
എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി സി.സെയ്തുട്ടി അധ്യക്ഷനായിരുന്നു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ വിഷയാവതരണം നടത്തി. ബഷീർ പട്ടേൽത്താഴം, ഈസ അഹമ്മദ്, കവിത അരുൺ, ഓമന മധു, അഷ്റഫ് ബാബു, ഫിറോസ് പുത്തൂർമഠം എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live