യൂത്ത് ഇലവൻസ് ഫുട്ബോൾ-
മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജില്ലാതല ചാമ്പ്യൻമാർ.
കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ കീഴിൽ നടന്ന കോഴിക്കോട് ജില്ലാ യൂത്ത് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അണ്ടർ 13 വിഭാഗത്തിൽ റോയൽ ഫുട്ബോൾ അക്കാഡമി മാവൂർ ജേതാക്കളായി. ഫൈനലിൽ കെ.എഫ്.ടി.സി കോഴിക്കോടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാചയപ്പെടുത്തിയാണവർ ജില്ലാതല ചാമ്പ്യൻമാരായത്. ഒരാഴ്ച നീണ്ടു നിന്ന ടൂർണ്ണമെൻ്റിൽ യഥാക്രമം ഡി. എസ്.കെ പെരുവയൽ,റീഡ്സ് പയ്യോളി, റിയൽ ഷൂട്ടേഴ്സ് കൊയിലാണ്ടി, ക്രസൻ്റ് കാലിക്കറ്റ് ,സാക് കല്ലായി, കൊടിയത്തൂർ ക്രസൻ്റ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണവർ ഫൈനലിൽ പ്രവേശിച്ചത്.സംസ്ഥാന തല മത്സരത്തിൽ ഇവർ കോഴിക്കോട് ജില്ലക്ക് വേണ്ടി ബൂട്ടണിയും.കോട്ടയത്ത് വെച്ചാണ് ജില്ലാതല മത്സരങ്ങൾ നടക്കുക.