മാവൂർ:
വയോജന ദിനത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വയോജന അയൽകുടുംബാംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. 'മുത്തശ്ശി തണലിൽ ഒത്തിരി നേരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശുഭ ശൈലേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാമണി, പ്രസന്നകുമാരി ടീച്ചർ, രജിത, ഗീതാ കാവിൽപുറായിൽ, കമ്യൂണിറ്റി കൗൺസിലർ ഷഹർബാൻ, ഖദീജ കരീം, ശ്രീകല എന്നിവർ സംസാരിച്ചു.