ദിശ ബോർഡുകൾ നാടിന് സമർപ്പിച്ചു
മടവൂർ : ആഷ് ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മടവൂർമുക്കിന്റെ ആഭിമുഖ്യത്തിൽ മടവൂർ മുക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ദിശ ബോർഡുകൾ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി നാടിന് സമർപ്പിച്ചു. ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെട്ടു. പരിപാടിയിൽ ക്ലബ് പ്രസിഡണ്ട് മുനീർ എൻ കെ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്, വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസ്, അഡ്വ. അബ്ദുൽറഹ്മാൻ, കെ.സി അബു, ഫാറൂഖ് പുത്തലത്ത്, കെ.എം ബഷീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.