ലഹരിക്കെതിരെ വിദ്യാർത്ഥി പ്രതിരോധം
ആധുനിക സമൂഹത്തിനെ കാർന്നു തിന്നുന്ന മഹാവിപത്തായ ലഹരിക്കെതിരെ ഒരു നാടാകെ കൈകോർക്കുമ്പോൾ മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളും അതിലെ കണ്ണികളായായി തികച്ചും വ്യത്യസ്തമായ പരിപാടിയിലൂടെയാണ് അവർ ഇതിന്റെ ഭാഗമായത് സ്കൂളിലെ നാച്ചുറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മിനി മാരത്തോൺ സംഘടിപ്പിച്ചാണ് ഇവർ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തിയത്. കൽപ്പള്ളിയിൽ വെച്ച് മാവൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് സർ ഫ്ലാഗ് ഓഫ് ചെയ്തു. നാച്ചുറൽ ക്ലബ് ടീച്ചർ കോഡിനേറ്റർ ബിന്ദു പി പരിപാടിയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. സഹകോർഡിനേറ്റർ നസീഫ് സർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ലീഡർ ദേവനന്ദ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ട്രെസ്സി, സ്കൂൾ മാനേജർ സിസ്റ്റർ മരിയ തുടങ്ങിയവർ ചടങ്ങിയവർ പങ്കെടുത്തു തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്. വിനീത് . ' പ്രിൻസി തുടങ്ങിയവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് നടന്നു. മാരത്തോൺ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. നാച്ചുറൽ ക്ലബ് സ്റ്റുഡൻസ് കോഡിനേറ്റർ ദേവദാസ് നന്ദി പറഞ്ഞു.