പഠന വീട് ഉദ്ഘാടനം ചെയ്തു...
പന്നിക്കോട് എ.യു.പി സ്കൂളിൽ
വീടേ... വിദ്യാലയം പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന
പഠന വീട് പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടു മുറി ഉദ്ഘാടനം ചെയ്തു .ഓരോ ഭാഗത്തെ കേന്ദ്രീകരിച്ച് വർഷങ്ങളായി നടന്നുവരുന്ന പഠന വീട് കുട്ടികളുടെ പഠന പഠനാനുബന്ധ കാര്യങ്ങൾ അടുത്തറിഞ്ഞു ചർച്ച ചെയ്യാനും ,വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും , അവരെ കൈ പിടിച്ച് ഒപ്പം ഒപ്പത്തിനൊപ്പം എത്തിക്കാനും സഹായകമായിട്ടുണ്ട്.പരിപാടിയിൽ ഹെഡ്മിസ്ട്രിസ്സ് വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു .മനേജർ സി. കേശവൻ നമ്പൂതിരി,എം പി ടി എ ചെയർപേഴ്സൺ റസീന മജീദ്, എസ് എസ് ജി .ചെയർമാൻ ബഷീർ പാലാട്ട്, പി.ടി.എ അംഗങ്ങളായ റഷീദ് പരപ്പിൽ, ആരിഫ, സുനീറ രാധിക, സലീന, ഷീന, അധ്യാപകരായ സുഭഗ, സജിനി, സർജിന, സജിത, റസ് ല, രമ്യ, സവ്യ, രമേശ്, സഫ എന്നിവർ പങ്കെടുത്തു സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ സ്വാഗതവും ഗൗരി ടീച്ചർ നന്ദിയും പറഞ്ഞു