Peruvayal News

Peruvayal News

ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്.

പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഒന്നാം നിലയിലാണ് ഇപ്പോള്‍ ഒളവണ്ണ ആയുര്‍വേദ  ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചുവരുന്നത്. നിത്യേന ഒട്ടേറെ ആളുകള്‍  ആശ്രയിക്കുന്ന ഈ ആശുപത്രി മുകള്‍ നിലയിലായത് കാരണം പ്രായമായവരും വികലാംഗരും ഉള്‍പ്പെടെയുള്ള രോഗികള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചതോടെ സഫലമാവാന്‍ പോവുന്നത്.

ഒളവണ്ണ അരീക്കാട് റോഡിന് സമീപം പാലക്കുറുമ്പ ക്ഷേത്രത്തിനടുത്ത് സൗജന്യമായി വിട്ടുകിട്ടിയ 7 സെന്‍റ് സ്ഥലത്താണ് ആധുനിക  സൗകര്യങ്ങളോടെയുള്ള കെട്ടിട നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ ഭൂമി ചിറയക്കാട്ട് കുഞ്ഞിക്കോയയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ  മക്കളാണ് സൗജന്യമായി  വിട്ടുനല്‍കിയത്.

ആശുപത്രിയില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, സ്വീപ്പര്‍  എന്നിവര്‍ക്ക് പുറമെ ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഡോക്ടര്‍മാരും സേവനത്തിനെത്താറുണ്ട്.
Don't Miss
© all rights reserved and made with by pkv24live