പാചകത്തിനിടെ ഗ്യാസിന് തീ പിടിച്ചത് പരിഭ്രാന്തി പടർത്തി
മാവൂർ: പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൻ്റെ ട്യൂബിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി . മാവൂർ തിരിക്കോട്ട് തൊടികയിൽ ടി.ടി അബ്ദുല്ലയുടെ വീട്ടിലെ പാചകവാതക കണക്ഷനിലാണ് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ തീപിടുത്തം ഉണ്ടായത്. ഗ്യാസ് അടുപ്പുമായി ബന്ധിപ്പിക്കുന്ന ട്യൂബിലുണ്ടായ ചോർച്ചയെതുടർന്നാണ് തീ പടർന്നത്.
തീ അണക്കാൻ നേരത്തെ ലഭിച്ച പരിശീലന പ്രകാരം വീട്ടിലുള്ളവർ നനഞ്ഞ ചാക്ക് ഉപയോഗിച്ച്
തീ കെടുത്തിയിരുന്നു.
എന്നാൽ ഗ്യാസിന്റെ ചോർച്ച വ്യാപിച്ചുകൊണ്ടിരിക്കുന്നത് നിർത്താൻ ആവാതെ വന്നപ്പോഴാണ് വീട്ടുകാർ പരിഭ്രാന്തരായത്. തുടർന്ന്
ഫയർഫോഴ്സിന്റെ സഹായം തേടുകയും ബഹളം വെച്ച് സമീപത്തുള്ളവരെ അറിയിക്കുകയും ചെയ്തു.
അയൽവാസികൾ സമീപ വീടുകളിൽ ഒന്നും തീ കത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകുകയും ജാഗ്രത പാലിക്കുകയും ചെയ്തു.
മുക്കത്ത് നിന്നും അസി. സ്റ്റേഷൻ ഓഫിസർ ഇ.കെ. മുരളീധരൻ, സീനിയർ ഫയർ ഓഫിസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ നിബിൻദാസ്, കെ. രജീഷ്, ശരത്, നജ്മുദ്ദീൻ ഇല്ലത്തൊടി, ഹോം ഗാർഡ് രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർ
ഫോഴ്സാണ് ഗ്യാസ് നിർവീര്യമാക്കി ചോർച്ച തടഞ്ഞത്. വീട്ടുകാരെയും അയൽവാസികളെയും
നിർഭയരാക്കിയും കൂടുതൽ