സനേഹതീരം കൂട്ടായ്മ പെരുമണ്ണയുടെ സ്നേഹാദരം.
സ്നേഹതീരം കൂട്ടായ്മ പെരുമണ്ണയുടെ ആഭിമുഖ്യത്തിൽ ഗവ: സാക്ഷരത മിഷൻ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥം മാക്കിയ പയ്യടിമീത്തൽ സ്വാദേശി ഗിരിജി.വി.എം ന് സ്നഹാദരം നൽകി.
പയ്യടിമീത്തൽ തച്ചബലത്ത് വസതിയിൽ വെച്ച് നടന്ന പരിപാടി മുൻ പെരുമണ്ണ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. പിതാംബരൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.സി.എം അബ്ദുൾ ഷാഹിം അദ്ധ്യക്ഷത വഹിച്ചു.
ലെൻസ് ഫെഡ് കോഴിക്കോട് ജില്ല സെക്രട്ടറി കെ.ഇ ഫസൽ സ്നേഹോപഹാരം നൽകി ആദരിച്ചു.
Kpcc മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് കോഴിക്കോട് ജില്ല ചെയർമാൻ ഷബീബ് അലി വെളളായിക്കോട്
മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നേതാവ് ടീ.കെ. സിറാജുദ്ദീൻ, MMS പ്രസിഡൻറ് ഷംസുദീൻ ഇടിഞ്ഞിമ്മൽ, സ്നേഹതീരം കോർഡിനേറ്റർ ഷാലിദ് പീടിക തൊടി, ജാനിഷ് പെരുമണ്ണ, തുടങ്ങിയവർ സംസാരിച്ചു.
സ്നേഹതീരം കോർഡിനേറ്റർ ജിഷ്ണു. പി.കെ., ആഷിഖ് തയ്യിൽതാഴം, നവാസ് പാറക്കണ്ടം, ജംഷീദ് കോട്ടെതാഴം, സുജിത്കുമാർ പയ്യടിമീത്തൽ, ശറഫുദ്ദീൻ കാട്ട് പീടിയക്കൽ, അജീഷ് കുമാർ.യു ,ഷഹബാസ് അറത്തിൽ,റഷീദ് വെള്ളായിക്കോട്, രത്നകുമാർ പുനത്തിൽ ബസാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.