നബിദിനാഘോഷ പരിപാടികൾക്ക് ഇരട്ടി മധുരവുമായി അമ്പല കമ്മറ്റി
പെരുവയൽ:
കോവിഡ് ഭീതി അകന്നതിനു ശേഷം നബിദിനാഘോഷ പരിപാടികൾ വളരെ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. പെരുവയൽ പഞ്ചായത്തിൽ തന്നെ വിവിധ മഹല്ലുകളിൽ വ്യത്യസ്ത രീതികളിലായി നബിദിനം ആഘോഷിച്ചു.
പൂവാട്ടുപറമ്പ് ആലുവംപിലാക്കൽ മദ്രസ നബിദിന ഘോഷയാത്രയ്ക്ക് ഇന്ന് ഇരട്ടിമധുരത്തോടുകൂടി അമ്പല നിവാസികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
പെരുമൺപുറ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്
നബിദിന ഘോഷയാത്രയ്ക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തത്.
അമ്പല കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ, കൺവീനർ ബൈജു നാലകം, മറ്റു ഭാരവാഹികളും
മദ്രസ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹിമാൻ ഹാജി, മജീദ് ഹാജി, റഷീദ് ഹാജി,