Peruvayal News

Peruvayal News

നീലിതോടിൻ്റെ ജീർണ്ണവസ്ഥ പരിസരവാസികൾ മന്ത്രിക്ക് നിവേദനം നൽകി

നീലിതോടിൻ്റെ ജീർണ്ണവസ്ഥ
പരിസരവാസികൾ മന്ത്രിക്ക് നിവേദനം നൽകി

രാമനാട്ടുകര: 
നീലിതോടിൻ്റെ ജീർണ്ണാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  തോടിൻ്റെ പരിസരവാസികൾ പുല്ലുംകുന്ന് റെസിഡൻ്റ്സ് അസോസിയേഷൻ ( പുര), പി.എച്ച്.സി റെസിഡൻ്റ്സ്അസോസിയേഷൻ മുന്നു സി വിഷനുകളിലെ വികസന സമിതി
 മുഖേന പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി .
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര, ചെറുകാവ്, പഞ്ചായത്തുകളിൽ നിന്ന് പുറപ്പെട്ടു രാമനാട്ടുകര മുനിസിപ്പാലി യിലെ 14,15,16, ഡിവിഷനുകളിലൂടെ ഒഴുകി രാമനാട്ടുകര തോട്ടുങ്ങൽ പുഴയിലേക്ക്‌ എത്തുന്ന നീലിത്തോട്.മഴക്കാലമായാൽ  
കര കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുന്നതും, ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നതും പതിവാണ്. ഇതു മൂലം ഈ മൂന്നു ഡിവിഷനുകളിലെ 1500 ൽ പരം കുടുംബങ്ങൾ ദുരിതത്തിലാണ്.ഏകദേശം 1.5 കിലോ മീറ്റർ നീളമുള്ള തോടിന്റെ 40 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാർശ്വ ഭിത്തിയുടെ ഉയരക്കുറവും പല സ്ഥലങ്ങളിലും തകർന്നതുകൊണ്ടുമാണ്. ഈ പ്രദേശങ്ങളിൽ വെള്ളപൊക്കമുണ്ടാവാൻ കാരണമായ
തോടിന്റെ പാർശ്വഭിത്തി ഉയർത്തി കെട്ടുക, തോടിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുകരകളും സഞ്ചാരയോഗ്യമാക്കുക, തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണലും നീക്കം ചെയ്യുക, അശാസ്ത്രീയ തടയണകൾ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന പരിസരവാസികളുടെ നിവേദനം റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി വൈദ്യരങ്ങാടി ക്ലസ്റ്റർ കൺവീനർ സിദ്ധീഖ് വൈദ്യരങ്ങാടി, എം.വി ഗഫൂർ (പുര റെസിഡൻ്റ്സ് ) എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live