കള്ളാടിച്ചോല കോളനി പ്രവൃത്തികള്‍ക്ക് തുടക്കമായി
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കള്ളാടിച്ചോല കോളനിക്ക് അനുവദിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കോളനിക്ക് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. നിര്‍മ്മിതി കേന്ദ്രയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് പാലാട്ട്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സീമ ഹരീഷ്, മെമ്പര്‍ രേഷ്മ തെക്കേടത്ത്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ്, നിര്‍മ്മിതി കേന്ദ്ര ജില്ലാ പ്രോജക്ട് മാനേജര്‍ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു.