Peruvayal News

Peruvayal News

കേരള പ്രവാസി സംഘം വെള്ളിപറമ്പ് യൂണിറ്റ് ഒന്നാമത് ഏകദിന ഫൈവ്സ് ഫോട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

കേരള പ്രവാസി സംഘം വെള്ളിപറമ്പ് യൂണിറ്റ് ഒന്നാമത് ഏകദിന ഫൈവ്സ് ഫോട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മാവൂർ സിഐ വിനോദ് ഉദ്ഘാടനം ചെയ്തു. കൺവീനർ റഷീദ് എം സ് സ്വാഗതംവും ചെയർമാൻ റഷീദ് ൻ സ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ പെരുവയൽ എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന പ്രവാസി സംഘം ഏരിയാ സെക്രട്ടറി രവീന്ദ്രൻ ഏരിയാ പ്രസിഡന്റ് സതീഷ് വി ജെ എന്നിവർ ആശംസകൾ അറിയിച്ചു  ഏരിയാ ട്രഷറർ ബഷീർ എം പി നന്ദി അറിയിച്ചു. ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തമത്സരം പെരുവയൽ ടർഫിൽ വെച്ച് നടന്നു. ടൂർണമെന്റിൽ വിന്നറായ പറക്കോട്ട് ഏജൻസീസ് സ്പോൺസർ ചെയ്ത ചെൽസി വെള്ളിപ്പറമ്പിന് പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ ട്രോഫി നൽകുകയും റണർ ആയ താജ്മഹൽ ആസു സ്പോൺസർ ചെയ്ത ഇന്റർ മിലാൻ ആനക്കുഴിക്കരക്ക് ജില്ലാ പ്രസിഡന്റ് സജീവും ട്രോഫികൾ നൽകി. ഇമ്പിച്ചിക്കോയ, ഷഹീദ് കുമാർ,ഷഫീഖ്, അന്വേഷ്, കോയ പി കെ, ഹനീഫ ൻ കെ, നിഷാദ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ഈ ടൂർണമെന്റിൽ നേതൃത്വപരമായ പങ്കുവഹിച്ചു.
Don't Miss
© all rights reserved and made with by pkv24live