മനാനേ ഫുനൂൻ ബദ്‌രിയ്യ മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.
പെരുമണ്ണ: തിരുനബി(സ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് ജാമിഅ ബദ്‌രിയ്യ ഇസ്‌ലാമിയ്യ വിദ്യാർത്ഥി സംഘടനയായ മൻശ ഉൽ ബുലഗ സാഹിത്യ സമാജം "കലാലയം കലാമയം " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന മനാനെ ഫുനൂൻ ബദ്‌രിയ്യ മീലാദ് ഫെസ്റ്റിന് തുടക്കം കുറിച്ചു. സയ്യിദ് ശാഹുൽ ഹമീദ് അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുറഹ്മാൻ ബാഖവി വട്ടോളി അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുറഹിമാൻ ഫൈസി പൊന്മള മുഖ്യ പ്രഭാഷണം നടത്തി. വ്യത്യസ്തവും ആകർഷണീയതയും നിറഞ്ഞ രീതിയിലാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്തത്. നൂറിലതികം ഇനം മത്സരങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലായി സർഗാത്മക മികവുകൾ തെളിയിച്ച് നൂറോളം വിദ്യാർത്ഥികൾ മാറ്റുരക്കും. ജാമിഅ ബദ്‌രിയ്യ സിക്രട്ടറി സി ആലി ഹാജി, നുസ്റത്തുൽ ഇഖുവാൻ സിക്രട്ടറി ഹാഫിള് ജുനൈദ് ബാഖവി കൊടിഞ്ഞി , അദ്ധ്യാപകരായ ഇല്ല്യാസ് വാഫി, അനീസ് ഹൈതമി , സി.പി അഷ്റഫ് ഫൈസി കമ്പളക്കാട്, ഹാഫിള് സുഹൈൽ മർജാനി, സ്വാലിഹ് ഫൈസി സംസാരിച്ചു. മുഷ്ഫിഖ് സ്വാഗതവും ഷഹീർ നന്ദിയും പറഞ്ഞു.