Peruvayal News

Peruvayal News

കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെ ​കൊന്നു

കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെ ​കൊന്നു


മാവൂർ: കൂട്ടിൽ കയറിയ
പെരുമ്പാമ്പ് കോഴികളെ ​കൊന്നു. ചെറൂപ്പ കുറ്റിക്കടവ് തേവർമണ്ണിൽ മുഹമ്മദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയാണ് പെരുമ്പാമ്പ് കോഴികളെ കൊന്നത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ കോഴി​കളുടെ ബഹളം കേട്ട് വീട്ടുകാർ വന്നപ്പോഴാണ് സംഭവം. കൂട്ടിലുണ്ടായിരുന്ന മൂന്ന് കോഴികളിൽ രണ്ടെണ്ണത്തെ പെരുമ്പാമ്പ് അകത്താക്കിയിരുന്നു. ശേഷിക്കുന്നതിനെ കൊല്ലുകയും ചെയ്തു. വിഴൂങ്ങിയ കോഴി​കളെ ആളുകളെത്തിയതോടെ പിന്നീട് പുറന്തള്ളുകയും ചെയ്തു. വിവരമറിയിച്ചതനുസരിച്ച് താമരശ്ശേരി റെയ്ഞ്ച് ഓഫീസിലെ താത്ക്കാലിക വാച്ചർ കബീർ സ്ഥലത്തെത്തി പിടിച്ചുകൊണ്ടുപോയി.  ചെറുപുഴയുടെ തീരത്തോട് ​ചേർന്ന വീട്ടിലാണ് സംഭവം നടന്നത്.
Don't Miss
© all rights reserved and made with by pkv24live