വൈവിധ്യമാർന്ന ലഹരി വിരുദ്ധ പരിപാടികളുമായി
കളൻതോട് എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂൾ.
കട്ടാങ്ങൽ : ലഹരിക്കെതിരെ ബോധവൽക്കരണവുമായി
കളൻതോട് എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂൾ
വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തിവരുന്ന
ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ്
സ്കൂളിൽ വിവിധ പരിപാടികൾ
സംഘടിപ്പിച്ചത്.
മനുഷ്യന് ഹാനികരമായ ലഹരികളിൽ നിന്ന് വഴിമാറി നടക്കാനും ജീവിത ആസ്വാദനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു
പരിപാടികൾ.
ക്യാൻവാസ് പെയിൻറിംഗ്, പ്ലക്കാർഡ് പ്രദർശനം, ലഹരി വിരുദ്ധ സംഗീത ശില്പം, വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട മേഖലകളെ തെരഞ്ഞെടുക്കാനുള്ള അവസരമായി നടത്തിയ "പുതുലഹരിക്ക് ഒരു വോട്ട് "
എന്നിവ ഏറെ ശ്രദ്ധേയമായി..
കലാസാംസ്കാരികം, കായികം, , യാത്ര , സിനിമ, സൗഹൃദം തുടങ്ങിയ ആസ്വാദനങ്ങളിൽ
വോട്ട് രേഖപ്പെടുത്താനായിരുന്നു അവസരം.
പ്രിൻസിപ്പാൾ രമേഷ് കുമാർ സി എസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ കേശവൻ. പി. ലഹരിവിരുദ്ധ സന്ദേശം നൽകി.