Peruvayal News

Peruvayal News

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരുവയൽ മേഖല ഭക്ഷ്യ സുരക്ഷാ ലൈസൻസ് മേള സംഘടിപ്പിച്ചു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 
പെരുവയൽ മേഖല
 ഭക്ഷ്യ സുരക്ഷാ ലൈസൻസ് മേള സംഘടിപ്പിച്ചു.

 പൂവ്വാട്ടു പറമ്പ് സമിതി ഓഫീസ് വ്യാപാരി സെന്ററിൽസംഘടിപ്പിച്ച ലൈസൻസ് മേളയിൽ കുമംഗലം സർക്കിൾ, ഫുഡ് സേഫ്റ്റി ഓഫീസർ രഞ്ജിത് പി.ഗോപി നേതൃത്വം നൽകി.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ പ്രവീൺ കുമാർ , സി.ജി., ജംഷീല . സി.കെ, എന്നിവരും സംബ ന്ധിച്ചു.
    വ്യാപാരി സമിതി പ്രവർത്തകരായ പെരു വയൽ മേഖല പ്രസിഡണ്ട് വി.കെ.ജയൻ, സെക്രട്ടറി മുജീധരൻ മംഗലോളി, ട്രഷറർ ടി.പി. അപ്പുട്ടി, ജോ.സെക്രട്ടറി കെ.ഹമീദ് കരിമ്പാല, ടി.പി. വിജയകുമാർ എന്നിവർ മേള സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
പെരുമണ്ണ, പെരുവയൽ, മാവൂർ ഗ്രാമ പഞ്ചായത്തുകളിലെ വ്യാപാരികൾക്ക് മേള വളരെയധികം ഉപകാരപ്രദമായി. വ്യാപാരികളിൽ നിന്നും നല്ല സഹകരണമാണ് മേളക്ക് ലഭിച്ചത്.
Don't Miss
© all rights reserved and made with by pkv24live