അന്വേഷണത്വര ഉണർത്തി
എളമരം ബി ടി എം ഒ യു പി സ്കൂൾ
ശാസ്ത്രോത്സവം തലാഷ് സമാപിച്ചു.
വാഴക്കാട് :
വിദ്യാർത്ഥികളിൽ അന്വേഷണത്വരയും കൗതുകവുമുണർത്തി എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം തലാഷ് സമാപിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗണിതമേള, സാമൂഹ്യ ശാസ്ത്ര മേള, സയൻസ് ഫെയർ, പ്രവൃത്തി പരിചയ മേള എന്നിവ നടന്നു. തലാഷ് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ജമാൽ മാസ്റ്റർ നിർവ്വഹിച്ചു.ശാസ്ത്ര രംഗം കൺവീനർ സാജിദ എം കെ അധ്യക്ഷത വഹിച്ചു.ഒ എം നൗഷാദ്, ജയശ്രീ ടീച്ചർ, സുധ കെ ടി, റഫീഖ് ടി കെ, പ്രസംഗിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ഹസീന ടി കെ സ്വാഗതവും ഗണിതക്ലബ്ബ് കൺവീനർ ഹഫ്സ ടി പി നന്ദിയും പറഞ്ഞു