തെരുവിൽ അകപ്പെട്ടവർക്കായി പൊതിച്ചോറുകൾ വിതരണംചെയ്തു.
ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാത്തതിനെക്കാൾ ഭീകരമായ ഒരവസ്ഥ ലോകം നേരിടാനില്ല .ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് തെരുവിൽ അകപ്പെട്ട വർക്കായി ഇരുന്നൂറിൽപ്പരം പൊതിച്ചോറുകൾ വിതരണംചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം,ബീച്ച് ഹോസ്പിറ്റൽ,കാലിക്കറ്റ് ബീച്ച് എന്നീ പ്രധാന നഗര കേന്ദ്രങ്ങളിൽ ആയിരുന്നു വോളണ്ടിയേഴ്സിന്റെ സഹായഹസ്തം ചെന്നെത്തിയത്. സമൂഹത്തിൽ അവശതയും അവഗണനയും നേരിടുന്നവർക്ക് തങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് നൽകിക്കൊണ്ട് NSS വളണ്ടിയർമാർ മറ്റോരു കാരുണ്യപ്രവർത്തനത്തിന് കൂടെ സാക്ഷ്യം വഹിച്ചു.നാം പാഴാക്കി കളയുന്ന അന്നത്തിനു മറ്റൊരാളുടെ വിശപ്പിന്റെ കണ്ണീരുപ്പു കൂടെയുണ്ടെന്ന തിരിച്ചറിവ് കുട്ടികളിലെത്തിക്കാനും സഹായമനസ്കത വര്ധിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.