പ്രഹ്ളാദ കുറുപ്പ് അനുസ്മരണം നടത്തി
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഹ്ളാദ കുറുപ്പ് ഒന്നാം ചരമവാർഷിക അനുസ്മരണം വെള്ളിപറമ്പിൽ സംഘടിപ്പിച്ചു. വിമുക്ത ഭടനും , വാട്ടർ അതോറിറ്റി ജീവനക്കാരനും കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും ആയിരുന്ന പ്രഹ്ളാദ കുറുപ്പിന്റെ ഒന്നാം ചരമദിന അനുസ്മരണം
കെപിസിസി നിർവാഹസമിതി അംഗം പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.ഷിയാലി , സി.എം. സദാശിവൻ ,എൻ അബൂബക്കർ ,ജിജിത്ത് പൈങ്ങോട്ടുപുറം മോഹനൻ മധുരപ്പറമ്പ്, ഇ രാമചന്ദ്രൻ ,സുജിത്ത് ഒളവണ്ണ ,സുധാകരൻ കൊളക്കാടത്ത് , മോഹൻദാസ് എടവല കണ്ടി,മനോജ് മേലാർ പൊയിൽ,വിനേശൻ കെ , വേലായുധൻ . എ.പി. മഹേഷ് കുമാർ , സുഭാഷ് എന്നിവർ സംസാരിച്ചു.