പൂർവ്വകാല നേതാക്കളുടെ ആശയങ്ങളും പ്രവർത്തന രീതിയുമാണ് മുസ്ലിം ലീഗ് ഉൾകൊള്ളുന്നതെന്നും അതുകൊണ്ടാണ് ലീഗ് തീവ്ര വാതത്തിനും വർഗീയതക്കുമെതിരെ ശബ്ദി ക്കുന്നതെന്നും കാലിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി ഏറെ വർദ്ധിച്ചു വരികയാണെന്നും മുൻ പി.എസ്.സി. മെമ്പർ ടി.ടി.ഇസ്മായിൽ പറഞ്ഞു. ചാത്തമംഗലത്ത് പഴയ കാല മുസ്ലിം ലീഗ് നേതാവ് കെ.എം. അസ്സയിൻഹാജിയെ ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ.പി.ഹംസ മാസ്റ്റർ, ടി.ടി. മൊയ്തീൻ കോയ , ഇ.സി. ബഷീർ മാസ്റ്റർ, ടി.ടി.അബ്ദുല്ല, പി.ടി.എ.റഹിമാൻ , എൻ.പി. ഹമീദ് മാസ്റ്റർ, റസാഖ് പുള്ള നൂർ, സി.ബി.ശ്രീധരൻ , ബുഷ്റ.പി, കെ.കെ.നാസർ മൗലവി, കെ.എം. അസ്സയിൻഹാജി എന്നിവർ പ്രസംഗിച്ചു. ബഷീർ കെ.കെ.നന്ദി പറഞ്ഞു.