ഘടക സ്ഥാപന ഓഫീസുകൾ ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ MGNREGS (തൊഴിലുറപ്പ് പദ്ധതി), VEO ( വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, CDS (കുടുംബശ്രീ ), lCDS എന്നീ ഡിപ്പാർട്ടുമെൻ്റുകളുടെ നവീകരിച്ച ഓഫീസ് പഞ്ചായത്തിൻ്റെ താഴെ നിലയിൽ പ്രവർത്തനമാരംഭിച്ചു..
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എൻ. ആർ രാധിക, വൈസ് പ്രസിഡൻ്റ് ശ്രീമതി സി. ഉഷ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ. പ്രേമദാസൻ, എം. എ പ്രതീഷ്, ദീപകാമ്പുറത്ത്, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പഞ്ചായത്തിൽ പഴയ KSEB പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.