കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേവായൂർ,സിറ്റി ഉപജില്ല എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഭക്ഷണം കൈകാര്യംചെയ്യുന്ന പാചക തൊഴിലാളികൾക്കായി പരിശീലന പരിപാടി നടത്തി. രാജ്യത്താകമാനം നടക്കുന്ന ഈറ്റ് ഇന്ത്യ ചാലഞ്ചിന് ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലെയും പാചക തൊഴിലാളികൾക്കും FOSTACപരിശീലനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഈറ്റ് റൈറ്റ് ഫുഡ് സേഫ്റ്റി ഓഫീസർ വിമൽ സി എ അറിയിച്ചു. FOSTAC ട്രെയിനിങ് ഏജൻസിയായ keftaയുടെ fostac ട്രെയിനർ ആയ ശ്രീ ജാഫർ ആണ് ട്രെയിനിങ് നടത്തിയത് kozhikode വിദ്യാഭ്യാസ ഉപ ഡയറക്ടർ ആഫീസിലെ നൂൺ ഫീഡിങ് സൂപ്പർവൈസർ ആയ ശ്രീ രവിശങ്കർ. Kozhikode city ഉപ ജില്ലാ വിദ്യാഭ്യാസ officer ശ്രീ. ജയകൃഷ്ണൻ ശ്രീ നൗഷാദ് അലി. പി, NMO ബെൻസീറ എന്നിവർ സംസാരിച്ചു