വർഗിയതക്കെതിരെ മതവിശ്വാസികൾ ഒരുമിക്കണം;
മുജാഹിദ് സമ്മേളനം
കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണോദ്ഘാടനം ഹുസ്സൈൻ മടവൂർ നിർവഹിച്ചു.
വർഗീയതക്കെതിരെ മതവിശ്വാസികൾ ഒരുമിക്കണമെന്നും, മതേതരത്വം സംരക്ഷിക്കേണ്ടത് രാജ്യത്ത് സമാധാനന്തരീക്ഷം നിലനിൽക്കാൻ അനിവാര്യമാണെന്നും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. 2022 ഡിസംബറിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, ഹനീഫ് കായക്കൊടി , അംജദ് അൻസാരി , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , നസിറുദ്ധീൻ റഹ്മാനി, വളപ്പിൽ അബ്ദുസ്സലാം, സി.എം സുബൈർ മദനി, സംസാരിച്ചു