ലഹരിക്കെതിരെ കൂട്ടായ്മ
ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ ഗാന്ധിജയന്തി ദിനത്തിൽ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളും പേട്ടും തടായിൽ ഗ്രാമവാസികളും വാർഡ് മെമ്പറുടെ നേത്യത്വത്തിൽ ലഹരിക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എല്ലാ തിൻമകളുടെയും ഉൽഭവം ലഹരിയിൽ നിന്നാണ് ലഹരി ഒരു മഹാവിപത്താണ് ഇതിൽ നിന്നും നമ്മുടെ നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് മുന്നേറാൻ തയ്യാറാവണമെന്ന് യോഗത്തിൽ തീരുമാനമെടുത്തു