കോഴിക്കോട് സിറ്റി സബ്ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിമായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ലാ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സ്റ്റിൽ മോഡലിൽ മുഹമ്മദ് ഷഹാൻ, റസീൻ റഹ്മാൻ ഒന്നാം സ്ഥാനവും എ ഗ്രേഡും,
ഇംപ്രൊവൈസ്ഡ് എക്സപരിമെന്റിൽ , അമീൻ സഫ്ദർ , മുഹമ്മദ് അദ്നാൻ ഒന്നാം സ്ഥാനവും, എ ഗ്രേഡും, റിസർച്ച് ടൈപ്പ് പ്രൊജക്റ്റിൽ ലിയ അഫ്നാൻ , അനിഘ സുഹറ രണ്ടാം സ്ഥാനവും എ ഗ്രേഡും, വർക്കിംഗ് മോഡൽ വിഭാഗത്തിൽ മുഹമ്മദ് റാഹിൽ , യാസർ അഹമ്മദ് മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മുപ്പത്തിരണ്ട് പോയന്റോടു കൂടിയാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്ക്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
എന്നാൽ മൊത്തം കണക്കുകൾ പരിശോധിച്ചപ്പോൾ
സിറ്റി സബ്ജില്ല ശാസ്ത്ര മേളയിൽ നാൽപ്പത്തി എട്ട് പോയൻ്റുകൾ നേടി ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരിക്കുകയാണ്.
അധ്യാപികമാരായ
കെ രജനി , പി റീന, എന്നിവർ നേതൃത്വം നൽകി.