കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് രാമനാട്ടുകര സേവാ മന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. ചാമ്പ്യൻഷിപ്പ് രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ കെ.അഫ്സൽ ഉദ്ഘാടനം ചെയ്തു.ഖൊ- ഖൊ അസോസിയേഷൻ സെക്രട്ടറി കെ.ബൈജു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഖൊ- ഖൊ അസോസിയേഷൻ പ്രസിഡണ്ട് KTറസാഖ് അദ്ധ്യക്ഷം വഹിച്ചു. അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി എം.വാസു നന്ദി രേഖപ്പെടുത്തി. ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ ഒബ്സർവർ ശ്രീ അബ്ദു റഹിമാൻ പങ്കെടുത്തു.ആൺ കുട്ടികളുടെ വിഭാഗത്തിൽ ഒരുമ ഫറോക്ക് ഒന്നാം സ്ഥാനവും മേഘ വൈദ്യരങ്ങാടി രണ്ടാം സ്ഥാനവും, വീ വൺ വൈദ്യരങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ തിരുവമ്പാടി ഒന്നാം സ്ഥാനവും, ഇഗ്നൈറ്റ് പി.എസ്.സി കോച്ചിംഗ് സെൻ്റർ രാമനാട്ടുകര രണ്ടാം സ്ഥാനവും സീനിയേഴ്സ് വൈദ്യരങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണ്ണമെൻ്റിലെ ഏറ്റവും നല്ല ഡൈവറായി ഒരുമ ഫറോക്കിൻ്റെ അഭയ് എം തെരഞ്ഞെടുക്കപ്പെട്ടു.ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിജിത്ത് എം മികച്ച കളിക്കാരനായും പെൺകുട്ടികളുടെ വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂളിലെ സഹ് വ ഏറ്റവും മികച്ച കളിക്കാരിയായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് KTറസാഖ്, അസോസിയേഷൻ സെക്രട്ടറി കെ. ബൈജു എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ സി പി ശശിധരൻ ആശംസയർപ്പിച്ചു. അസോസിയേഷൻ ട്രഷറർ ജലീൽ നന്ദി പ്രകാശിപ്പിച്ചു