കുറ്റിക്കാട്ടൂർ ഡിവിഷൻ ഗോശാലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് ഇനി പുതുജീവൻ
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗോശാലിക്കുന്ന് കുടിവെള്ളപദ്ധതിയുടെ കൂടല്ലൂർ താഴത്തുള്ള കിണർ ശുചീകരിച്ച് ആൾമറകെട്ടി പമ്പ്ഹൗസ് പുതുക്കി പുതിയ മോട്ടോർ സ്ഥാപിച്ച് പൈപ്പ്ലൈൻ ഇടുന്നതിനുമൊക്കെയായി ഡിവിഷൻ മെമ്പർ കെ. പി. അശ്വതി
5, 40000 രൂപ വകയിരുത്തിയത്തോടെ ഗോശാലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് പുതുജീവനായി. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു. നെല്ലൂളി ഡിവിഷൻ മെമ്പർ കെ. പി. അശ്വതിയുടെ അദ്ധ്യക്ഷതയിൽ നിർവഹിച്ചു.പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി. കെ. മുഖ്യാതിഥിയായി. വാർഡ് മെമ്പർ കെ. ടി. മിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് വികസന കൺവീനർ എൻ.പി. ഗിരീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ശ്രീനിവാസൻ, മുഹമ്മദ് മുളയത്ത്, G. K. ബഷീർ,G.k.വിജയൻ , എന്നിവർ സംസാരിച്ചു. കുടിവെള്ള പദ്ധതി കൺവീനർ സിദിക് ചടങ്ങിന് നന്ദി പറഞ്ഞു.