ലഹരി വിരുദ്ധ പോരാട്ടം സമൂഹ ബാധ്യതയായി മാറി -അബ്ബാസ് അലി ശിഹാബ് തങ്ങൾ
ലഹരി വിരുദ്ധ പോരാട്ടം സമൂഹ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ചെറൂപ്പയിൽ യാത്രക്കാരായ സ്ത്രീകൾക്ക് ഹിമായത്തുൽ ഇസ് ലാം ഹയർ സെക്കൻഡറി മദ്സ കമ്മിറ്റി നിർമിച്ച വെള്ളപ്പുറായിൽ മുഹമ്മദ് ഹാജി സ്മാരക നിസ്കാര ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. മദ്റസ പ്രസിഡന്റ് വി.കെ ബഷീർ അധ്യക്ഷനായി. ഖത്തീബ് കെ.സി മുഹമ്മദ് ഫൈസി, മഹല്ല് പ്രസിഡന്റ് എ. കെ മുഹമ്മദലി, മദ്റസ കമ്മിറ്റി ജന.സെക്രട്ടറികെ എം.എ റഹ്മാൻ, വൈസ് പ്രസിഡന്റ് ഷാഹുൽഹമീദ് ഫൈസി, എസ്.വൈ. എസ് പ്രസിഡന്റ് ടി.കെ മുഹമ്മദലി, കെ.എം അബ്ദു റസാഖ് മുസ് ലിയാർ, പി.എം.എ സലിം പ്രസംഗിച്ചു.