മാർബിൾ ഗാലറി ട്രോഫി ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
കോഴിക്കോട് :
മാർബിൾ ഗാലറി ട്രോഫിക്ക് വേണ്ടി കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു .ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർമാരായ ടി. ടി അഗസ്റ്റിൻ, ടി. എം അബ്ദുറഹിമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ. വി അബ്ദുൽ മജീദ്, എ കെ മുഹമ്മദ് അഷ്റഫ്,എ എം നൂറുദ്ദീൻ മുഹമ്മദ് എന്നിവർ ആശംസകൾ നേരുന്നു. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ. എം ജോസഫ് സ്വാഗതവും സി ടി ഇൽയാസ് നന്ദിയും പറഞ്ഞു.