പോഷൺ മാഹ് 2022' പെരുമണ്ണ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ : കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് 'പോഷൺ മാഹ് 2022' പെരുമണ്ണ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസർ തങ്കമണി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എ പ്രതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്,മെമ്പര്‍മാര്‍ രാജൻ എന്‍, ഷമീർ കെ കെ, ഹാരീസ്, റംല, ന്യൂട്രിഷനിസ്റ്റ് അഞ്ജലി സി ഡി എസ് ചെയർപേഴ്സൺ സുമ എന്നിവർ സംസാരിച്ചു