ഐ എൻ എൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു
കോഴിക്കോട്: ഐ എൻ എൽ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ കോയ തങ്ങളുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ആദർശ കണിശത കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഏവർക്കും മാതൃകയായിരുന്ന സഹപ്രവർത്തകന്റെ വിയോഗം നികത്തപ്പെടാനാവാത്ത ശൂന്യതയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചന യോഗത്തിൽ പറഞ്ഞു.സൗമ്യമായ പെരുമാറ്റം കൊണ്ടും ഏൽപിച്ച കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യവും പ്രവർത്തകർക്ക് മാതൃകയായിരുന്നു എന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.എപി മുസ്തഫ,ഒപി അബ്ദുറഹിമാൻ,പി എൻ കെ അബ്ദുള്ള,ടിപി കുഞ്ഞാതു,ബഷീർ പാണ്ടികശാല,താനാരി കുഞ്ഞമ്മദ്,ഹനീഫ,നൗഷാദ്,അസീസ്,യു പി അബൂബക്കർ,മുജീബ് വെള്ളയിൽ എന്നിവർ സംസാരിച്ചു.സി അബ്ദുറഹീം അനുശോചന പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റിന്റെ താൽക്കാലിക ചുമതല പി എൻ കെ അബ്ദുല്ല വഹിക്കും.