പെരുവയൽ ദാറുസ്സലാം മദ്രസ മീലാദ് ആർട്സ് ഫെസ്റ്റ് മദ്ഹേ മദീന2022ന് തുടക്കമായി
പെരുവയൽ മഹല്ലിന് കീഴിൽ പ്രവർത്തിച്ചുപോരുന്ന കൊണാർമ്പ് ദാറുസ്സലാം മദ്രസയിലേ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.
മദ്ഹേ മദീന എന്ന നാമധേയത്തിലുള്ള പോസ്റ്റർ പ്രദർശനവും നടത്തി.
ദാറുസ്സലാം മദ്രസ പ്രസിഡണ്ട് കെ കെ മൊയ്തീനിൽ നിന്നും മഹല്ല് ഖത്തീബ് ബഷീർ ബാഖവി പോസ്റ്റർ ഏറ്റുവാങ്ങി.
പെരുവയൽ മഹല്ല് സെക്രട്ടറി കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
ചൊവ്വ ബുധൻ എന്നി രണ്ടു ദിവസങ്ങളിലായി
ഖിറാഅത്ത് മത്സരം മൗലിദ് പാരായണം തുടങ്ങി പരിപാടികൾ ഇന്നും നാളെയുമായി മൂന്ന് സ്റ്റേജുകളിലായി നടക്കുകയാണ്.
മദ്ഹേ മദീന എന്ന നാമധേയത്തിലാണ് ഈ പ്രാവശ്യത്തെ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.