സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ ഗ്രൗണ്ടിൽ ആരംഭിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സി. ടി ഇല്യാസ്, ഏ. കെ മുഹമ്മദ് അഷ്‌റഫ്, ഫിറോസ് തേറത്ത്, പി. കെ ഹരികൃഷ്ണൻ, റിയാസത്ത് അലി, വി. വിനു, ഏ. എം നൂറുദ്ധീൻ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും പി. ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.