കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ
പെരുവയലിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
പെരുവയൽ:
CPIM പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ പെരുവയലിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
CPIM പെരുവയൽ ലോക്കൽ കമ്മറ്റി അംഗം സന്തോഷ് പുത്തലത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് നെരോത്ത് അബൂബക്കർ, ഉനൈസ് അരീക്കൽ, ഷാജി അറപ്പൊയിൽ ഷാജു പുനത്തിൽ സുബ്രമണ്യൻ രാമചന്ദ്രൻ ,വി ദീപ ജിതിൻ വിവേക് എന്നിവർ അനുശോചനം രേഖപ്പെടുത്തി.