36-ാമത് നാഷണൽ ഗെയിംസിൽ പങ്കെടുത്ത് സിൽവർ മെഡൽ കരസ്ഥമാക്കിയ കേരളാ 'ഖൊ- ഖൊ-പുരുഷ ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ' കോഴിക്കോട് ജില്ല സ്പോട്സ് കൗൺസിലും, ജില്ലാ ഖൊ ഖൊ അസോസിയേഷനും സ്വീകരണം നൽകി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് ജോൺ കൗൺസിൽ സെക്രട്ടറി സുലൈമാൻ. കെ , ഹാരിസ് (റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ) ,കോഴിക്കോട് ജില്ലാ അസോസിയേഷൻ സെക്രട്ടറി ബൈജു, ശശിധരൻ സി. പി, അഷ്‌റഫ്, ജാഷിർ. എ, ജലീൽ. വി എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.