ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പെരുമണ്ണ :
സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുള്ള മാങ്ങാട്ട് നേതൃത്വം നൽകി. പി.ടി എ പ്രസിഡന്റ് അക്ബർ ചൗധരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ ഷമീർ,പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർമാരായ എം. രഞ്ജിത്ത്, പ്രഭാത്,എം.പി.ടി.എ പ്രസിഡന്റ് എൻ.ഷറീന, ടി.ബിജീഷ്, കെ.ടി മുഹമ്മദ് അനീസ്, കെ.വി സന്ധ്യ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.