പ്രകാശമാനമായി കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷന്‍
കുന്ദമംഗലത്ത് മുക്കം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എന്‍.എച്ച് 766 ലെ മുഖ്യ ജംഗ്ഷനുകളിലൊന്നായ കുന്ദമംഗലത്ത് കുപ്പിക്കഴുത്ത്പോലെ കിടന്നിരുന്ന സ്ഥലം വീതി കൂട്ടി നവീകരിച്ചിരുന്നു. ടൗണിലെ ഏറെ ആകര്‍ഷകമായ ഈ ഭാഗത്ത് രാത്രിയില്‍ വെളിച്ചമില്ലാത്തതുമൂലം ഉണ്ടായ പ്രയാസത്തിനാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചതോടെ പരിഹാരമായത്. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ചെലവിലാണ് ജംഗ്ഷനില്‍ പുതിയ ലൈറ്റ് സ്ഥാപിച്ചത്.