മാവൂർ:
ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്. ഗ്രാമ പഞ്ചായത്ത്, മാവൂർ വെറ്ററിനറി ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിലാണ് കുത്തിവെയ്പ് നൽകിയത്. രാവിലെ ഏഴിന് തുടങ്ങിയ കുത്തിവെപ്പ് വൈകുന്നേരം ആറു വരെ നീണ്ടു. രാവിലെ ഏഴിന് മാവൂർ ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് വാക്സിൻ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എം. അപ്പുക്കുഞ്ഞൻ, പഞ്ചായത്ത് വെറ്റനറി സർജൻ ഡോ. ബിന്ധ്യ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സതീഷ് കുമാർ , ഹാച്ച്കോ അനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും ശേഷിക്കുന്ന തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് അറിയിച്ചു.