പെരുവയൽ: കോഴിക്കോട് റൂറൽ ഉപജില്ലാ ശാസ്ത്ര ,ഗണിത ശാസ്ത്ര മേള പെരുവയൽ സെൻ്റ് സേവിയേഴ്സ് യു.പി സ്കൂളിൽ തുടങ്ങി .
കുന്നമംഗലം മണ്ഡലം എം.എൽ എ ശ്രീ പി.ടി.എ റഹീം മേള ഉദ്ഘാടനം ചെയ്തു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ ഫാതർ സനൽ ലോറൻസ് ,ശ്രീ എൻ അബൂബക്കർ ,ഉനൈസ് പെരുവയൽ ,സീമ ഹരീഷ് ,വിനോദ് എളവന, രേഷ്മ ,അനൂപ് പി.ജി ,രജനി ,റഷീദ് മാസ്റ്റർ സംസാരിച്ചു. കോഴിക്കോട് റൂറൽ എ.ഇ ഒ ശ്രീമതി ഗീത ,സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ ജിബിൻ ജോസഫ് നന്ദിയും പറഞ്ഞു .മേള ഞായറാഴ്ച സമാപിക്കും