ഗ്രാമഞ്ചായത്ത് സേവനങ്ങൾ ഇനി വാർഡിൽ ....
സേവാഗ്രാം ഗ്രാമകേന്ദ്രം ഉദ്ഘാടനം ചെയ്തു
പെരുവയൽ:
പഞ്ചായത്തിലെ
ഏഴാം വാർഡിൽ ഗ്രാമകേന്ദ്രം പ്രവർത്തനമാരംഭിച്ചു.
പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിന് മിനി ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനമാണ് വാർഡിൽ തുടക്കം കുറിച്ചത് .
വാർഡ് മെമ്പർ ഉനൈസ് അരീക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.
ആദ്യ അപേക്ഷ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭ്യമാവുന്ന സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ, വ്യാപാര വ്യവസായ ലൈസൻസുകൾ, കെട്ടിട നികുതി അടക്കൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, മറ്റു സാക്ഷ്യപത്രങ്ങൾ, ജനന വിഹാഹ രജിസ്ട്രേഷൻ എന്നീ സേവനങ്ങൾ ഇനി ഗ്രാമകേന്ദ്രത്തിൽ നിന്ന് ലഭ്യമാവും.
മറ്റു ഓൺലൈൻ സേവനങ്ങളും വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കും
വൈകീട്ട് 4 മുതൽ 7വരെയാണ് ഗ്രാമകേന്ദ്രത്തിൻ്റെ പ്രവർത്തന സമയം
ചടങ്ങിൽ ബ്ലോക് വികസന കാര്യ ചെയർമാർ എൻ അബൂബക്കർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ സീമഹരീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.എം ബാബു, കരുപ്പാൽ അബ്ദുറഹ്മാൻ രാജേഷ്, ഷാഹിന, എന്നിവരും കെ. മൂസ്സമൗലവി, സിഎം സദാശിവൻ, കെ സി അജയൻ, രവികുമാർ പനോളി, ഗിരീഷ് പെരുവയൽ, ബിജു , അബിത, സുബ്രഹ്മണ്ണ്യൻ, എന്നിവർ പി.കെ ബാബു പ്രസംഗിച്ചു.