മാലിന്യ നിർമ്മാർജന രംഗത്ത് കൂടുതൽ ഫലപ്രദമായ പ്രവർത്തനവുമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
പെരുമണ്ണ :
രണ്ട് വർഷക്കാലമായി നടന്ന് വരുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് പെരുമണ്ണ ഇതിന്റെ ഭാഗമായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്‌റ്റം ക്യൂ ആർ കോഡ് പതിക്കുന്ന പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് പഞ്ചായത്തിൽ പൂർത്തീകരിച്ചത് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമ പഞ്ചായത്താക്കി പെരുമണ്ണയെ മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായ പ്രവർത്തനങ്ങൾ ഹരിത കർമ്മസേനയെ ഉപയോഗിച്ച് നടന്ന് കൊണ്ടിരിക്കുന്നു വ്യാപാരി സുഹൃത്തുക്കളുടെ ഉൾപ്പെടെ സഹായത്തോട് കൂടി ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ കർമ്മ പദ്ധതി വരും വർഷങ്ങളിൽ ഏറ്റെടുക്കും. ഹരിത മിത്രം സ്മാർട്ട് ഗാർ ബേജ് മോണിറ്ററിംഗ് സിസ്‌റ്റം ക്യൂ ആർ കോഡ് പതിക്കുന്ന പ്രവർത്തനം ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ചതിനുള്ള പുരസ്ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഏറ്റ് വാങ്ങി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. രാധിക പങ്കെടുത്തു