ഫ്രഷേഴ്‌സ് ഡേ ആഘോഷമാക്കി വിദ്യാർത്ഥികൾ
കോഴിക്കോട് : ഗ്ലോബൽ ആർട്സ് & സയൻസ് കോളേജ് സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി പ്രിൻസിപ്പൽ സജി രാജ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണത്തോട് അനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. കോളേജ് സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ അസിത, രേഷ്മ എന്നിവരും യൂണിയൻ ഭാരവാഹികളായ ഷിഫാൻ മുഹമ്മദ്, ജിഷ്ണു കെ , ദീപിക ദേവി എന്നിവരും സംസാരിച്ചു.