Peruvayal News

Peruvayal News

തയ്യിൽതാഴം യുവതരംഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, നബിദിന ഘോഷയാത്രയ്‌ക്ക് സ്വീകരണവും,പായസവും നൽകി

തയ്യിൽതാഴം യുവതരംഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, നബിദിന ഘോഷയാത്രയ്‌ക്ക് സ്വീകരണവും,പായസവും നൽകി
പെരുമണ്ണ: ജാതിയിലും,മതത്തിലും,രാഷ്ട്രീയത്തിലുമുള്ള വിശ്വാസം അത് വ്യക്തിപരമാണ്. വ്യക്തിപരമായ അത്തരം വിശ്വാസങ്ങളെയും, ആശയങ്ങളെയും ഒരു പ്രത്യയ ശാസ്ത്രത്തിനും ചൂഷണം ചെയ്യാൻ അനുവദിച്ചു കൊടുക്കാതെ നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന  എല്ലാത്തിനെയും, എല്ലാവരെയും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുക എന്ന സന്ദേശമുയർത്തി കൊണ്ട് 
തയ്യിൽതാഴം യുവതരംഗ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണവും മധുരവും നൽകി. മുൻപ് ശ്രീകൃഷ്ണ ജയന്തി ആഘോഷ ഘോഷയാത്രയ്ക്കും സ്വീകരണവും മധുരവും നൽകിയിരുന്നു.
Don't Miss
© all rights reserved and made with by pkv24live