Peruvayal News

Peruvayal News

മില്ലത്ത് മഹൽ അവാർഡുകൾ നൽകി. പ്രതിഭകളെ സൃഷ്ടിച്ചത് തദ്ദേശീയ പ്രോത്സാഹനം. സി.പി ചെറിയ മുഹമ്മദ്

മില്ലത്ത് മഹൽ അവാർഡുകൾ നൽകി.
 പ്രതിഭകളെ സൃഷ്ടിച്ചത് തദ്ദേശീയ പ്രോത്സാഹനം. സി.പി ചെറിയ മുഹമ്മദ്

മുക്കം / കൊടിയത്തൂർ
മികവുറ്റ പ്രതിഭകളെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതിൽ ത ദ്ദേശീയ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ടെന്നും ജന്മനാട്ടിൽ നിന്ന് ലഭിയ്ക്കുന്ന സ്വീകാര്യതയോളം വിലപ്പെട്ട മറ്റൊന്നില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന  സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് .
 മില്ലത്ത് മഹൽ ചെറുവാടി സംഘടിപ്പിച്ച പ്രഷ്യസ് ഡെ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.പി
           മില്ലത്ത് മഹൽ പ്രസിഡണ്ട് കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു.
   പ്രദേശവാസികളായ റസാഖ് വഴിയോരം, സാജിദ് പുതിയോട്ടിൽ, എ.ആർ കൊടിയത്തൂർ എന്നീ ഗ്രന്ഥ രചയിതാക്കൾ സി പി യിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. എൻ.കെ അഷ്‌റഫ് പ്രതിഭകളെ പരിചയപ്പെടുത്തി .പി.സി അബൂബക്കർ പുസ്തക പരിചയം നടത്തി. മില്ലത്ത് മഹൽ സെകട്ടരി ഹമീദ് കൊന്നാലത്ത് സ്വാഗതം പറഞ്ഞു.
         വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ച കെ.സി റാഷിഖ് (സി.എ). ഡോ. ഷെമീന മാളിയേക്കൽ ,റുബീന കൊന്നാലത്ത് (ഗോൾഡൻ വിസ )
വാഹിദ് കുളങ്ങര (വൈറ്റ് ഗാർഡ്).റെനീന മാളിയേക്കൽ (നീറ്റ്).സുൽത്താന മെഹബൂബ് (മത്സര പരീക്ഷ)
എന്നിവരെയും എസ് എസ് .എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ആദരിച്ചു.
കെ.വി അബ്ദുറഹ്മാൻ , എം.എ അബ്ദുറഹ്മാൻ ,കെ.പി അബ്ദുറഹ്മാൻ ,ടി.ടി അബ്ദുറഹ്മാൻ , ബ്ലോക്ക് മെമ്പർമാരായ സുഹ്‌റ വെള്ളങ്ങോട്ട് , അഡ്വ.സു ഫ്‌യാൻ കട്ടയാട്ട് , ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം.ടി റിയാസ് , മെമ്പർമാരായ ഫസൽ കൊടിയത്തൂർ ,മജീദ് റിഹല , കെ.ജി സീനത്ത് എന്നിവരും പഞ്ചായത്ത് ലീഗ് ഭാരവാഹികളായ മജീദ് മൂലത്ത് ,എൻ ജമാൽ , സി.പി  അസിസ്, പി.സി അബ്ദുന്നാസർ പ്രസംഗിച്ചു.മുഹമ്മദ് താടായിൽ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live