ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
മാവൂര്‍ :
മഹ്‌ളറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പുതുതലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ക്യാമ്പസില്‍ നിന്ന് ആരംഭിച്ച റാലി മാവൂര്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു.
മാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തില്‍ തുടര്‍ന്നും വിദ്യാര്‍ഥികള്‍ മുന്നിലുണ്ടാവണമെന്നും നാടിനെ മയക്കിക്കെടുത്തുന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഒ മുഹമ്മദ് സ്വാലിഹ് ആധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റങ്ങളില്‍ കോളജ് വിദ്യാര്‍ഥികളുടെ പിന്തുണയും സഹകരണവും എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ജംഷീര്‍ പെരുവയല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിഷാദ് കെ സംസാരിച്ചു. രതി സി, നഹാന്‍, മാജിദ, ജന്യ, ലക്ഷ്മി പ്രിയ, ശ്യാമ സംബന്ധിച്ചു. നിഷിദ സ്വാഗതവും യൂനിയന്‍ ചെയര്‍ പേഴ്‌സണ്‍ നൗഫിയ നന്ദിയും പറഞ്ഞു.