മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം: കോൺഗ്രസ്സ്
ഗ്രാമീണ തലത്തിൽ ഭാരതത്തിൻ്റെ ആത്മാവ് കണ്ടെത്തിയ കോൺഗ്രസ്ലിൻ്റെ ഒരു അഭിമാന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയെ രാഷ്ടീയവൽക്കരിക്കുകയും, നടത്തിപ്പുമായ് ബന്ധപ്പെട്ട് തൊഴിലാളികളെ ഭീഷണിയുടെ മുനയിൽ നിർത്തി പിണറായി ഗവൺമെൻ്റ് മുന്നോട്ട് പോകുമ്പോൾ നോക്കി നിൽക്കാൻ കഴിയില്ലെന്നും, കേന്ദ്ര-കേരള സർക്കാറുകൾ പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും, ഭീഷണിക്കെതിരേയും ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുന്നറിയിപ്പ് നൽകി
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് സി.എം എ റഹ്മാൻ ഉൽഘാടനം ചെയ്തു
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ. കരീം സ്വാഗതവും, ജനറൽ സെക്രട്ടറി ശ്രീദാസ് വെട്ടത്തൂർ നന്ദിയും പറഞ്ഞു
ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് സി.വി. സക്കറിയ ,മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് പി.കെ. മുരളീധരൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, സേവാദൾ ജില്ല പ്രസിഡണ്ട് പി. സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ഹമീദ് ഊർക്കടവ് ,സുൽഫി മപ്രം, മുസ്തഫ വാഴക്കാട്, എം.മുഹമ്മദ് ബഷീർ, അൽ ജമാൽ അബദുൽ നാസർ, സന്തോഷ് കുമാർ, ബി.കെ. വിനു, കെ. ടി ഷിഹാബ്, മണ്ഡലം പ്രതിനിധികളായ ഹംസത്തലി, അബൂബക്കർ മാസ്റ്റർ, പോഷക സംഘടനാ നേതാക്കളായ ചന്ദ്രമതി, ബാബു എടക്കണ്ടി, അഡ്വ: സുനൂബിയ, യു.കെ. മുഹമ്മദലി, ബേങ്ക് ഡയറക്ടർ പി.സുരേഷ് എന്നിവർ സംബന്ധിച്ചു