കിടപ്പിലായ കുട്ടിയുടെ ആവശ്യാർത്ഥം ഇൻസിനേറ്റർ കൈമാറി.
പെരുവയൽ പഞ്ചായത്ത് 22-ാം വാർഡിലെ ബാല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൈൽഡ് ലൈൻ കോഴിക്കോടിൻ്റെ സഹായത്തോടുകൂടി കിടപ്പിലായ കുട്ടിയുടെ ആവശ്യാർത്ഥം ഇൻസിനേറ്റർ കൈമാറി. കുട്ടിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വാർഡ് മെമ്പറും കൂടിയായ അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ സീമ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു 15-ാംവാർഡ് മെമ്പർ എം.പി.സലിം , വാർഡ് തല ബാല സംരക്ഷണ സമിതി അംഗങ്ങളായ ശാന്ത .വൈ.വി.റഹ്മാൻ കുറ്റിക്കാട്ടൂർ, .കാദർ കുട്ടി മാസ്റ്റർ, പ്രദീപ് എടവലത്ത്, . വാസു പി, ചൈൽഡ് ലൈൻ ഇൻ്റർവെൻഷൻ കോഓർഡിനേറ്റർ കുഞ്ഞോയി പുത്തൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ കെ. കെ സ്വാഗതവും, ചൈൽഡ് ലൈൻ കൗൺസലർ ശ്രീലേഖ കെ സത്യൻ നന്ദിയും പ്രകാശിപ്പിച്ചു.