വാഴക്കാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വാഴക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഔപചാരികമായ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഉദ്ഘാടന പരിപാടിക്കു ശേഷം വാഴക്കാട് സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷമീന സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ മുരളീധന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വാഴക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍നാസര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിജയന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. എ.പി.മോഹന്‍ദാസ്, ബി.പി.എ. ബഷീര്‍ ആശംസാ പ്രസംഗം നടത്തി. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം വിക്ടേഴ്‌സ് ടിവിയിലൂടെ പ്രക്ഷേപണം ചെയ്തു. ചീനിബസാര്‍ മുതല്‍ സ്‌കൂള്‍ അങ്കണം വരെ ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു.